ഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ ഡൽഹിയിൽ സമരം നയിച്ചതിന് മധ്യപ്രദേശിൽ 10 വർഷം മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിങ്ങിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത വിവരം ഇതുവരെ മലയാള മാധ്യമങ്ങൾക്ക് വാർത്തയോ ചർച്ചയോ ആയിട്ടില്ല. ഇവിഎം ഹഠാവോ മോർച്ച കൺവീനറും മുൻ എംപിയുമായ ഡോ.ള ഉദിത് രാജ് എന്നിവർ ചേർന്നാണ് സമരം നയിച്ചത്.നിരവധി സംഘടനകളിൽ നിന്നായി 5000 ൽ അധികം പേർ പങ്കെടുത്ത പ്രതിഷേധ പരിപാടിക്ക് ആദ്യം അനുമതി നൽകിയ പൊലീസ് പിന്നീടത് തിരക്കിട്ട് റദ്ദ് ചെയ്തു. പിന്നീടാണ് അറസ്റ്റ് നടന്നത്. ജന്ദർമന്ദർൽ പൊതുസമ്മേളനം നടത്താനും തീരുമാനിച്ചിരുന്നു.
വോട്ടിങ് മെഷീൻ്റെ പ്രവർത്തനം അട്ടിമറിക്കാൻ സാധിക്കുമെന്ന് മുൻപ് തന്നെ തെളിയിക്കപ്പെട്ടതാണ്. അതിനാൽ തന്നെ മിക്ക വികസിത രാജ്യങ്ങളിലും മെഷീന് പകരം ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ഭാരതത്തിൽ പക്ഷെ ബാലറ്റ് പേപ്പർ തിരികെയെത്തിക്കാൻ ഇലക്ഷൻ കമ്മീഷൻ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവിഎം ഹഠാവോ മോർച്ചയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയിട്ടുള്ളത്. മേരാ വോട്ട് മേരേ ഹാത്ത് - മേരി പർച്ചി മേരേ ഹാത്ത് എന്ന മുദ്രാവാകൃമണ് സമരക്കാർ ഉയർത്തുന്നത്. മുദ്രാവാക്യത്തിൽ രണ്ട് തവണ ഹാഥ് (കൈ) എന്ന് കണ്ടതിനാൽ കോൺഗ്രസ് സമരമാണെന്ന് തെറ്റിദ്ധരിച്ചാകാം മോദി ഭരണത്തിൻ ഭയന്ന മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്യാതിരുന്നതെന്നാണ് പരിഹാസപൂർവ്വം ഒരു സമര ഭടൻ പ്രതികരിച്ചത്. ഒരു മാസത്തോളമായി തുടർസമരങ്ങൾ നടന്നുവരികയാണ്. പക്ഷെ കേരളത്തിൽ നേരറിയാൻ നേരുണ്ടാകും മുൻപേ നേരം നോക്കാതെ അച്ചടിക്കുന്ന പത്രങ്ങളോ ഒരു ഗതിയും പരഗതിയുമില്ലെങ്കിലും ഗീർവാണം ചവച്ചരച്ച് തുപ്പുന്ന ചാനലുകാരോ പോയിട്ട് ഒരു വിധ മാന്യതയുമില്ലാതെ എന്തും തള്ളുന്ന സോഷ്യൽ മീഡിയ വിപ്ലവകാരികളോ പോലും മിണ്ടിയിട്ടില്ല എന്നതാണ് രസകരം.
The media silenced the protests against the voting machine.